നൃത്തനാടക ശില്പശാല
Wednesday 13 August 2025 4:15 AM IST
പാലോട്:ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ (ഡാറ്റ ) സംഘടിപ്പിച്ച നാട്യ നടനം നൃത്തനാടക ശില്പശാല ഡാറ്റ സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂരിന്റെ അദ്ധ്യക്ഷതയിൽ സുന്ദരൻ കല്ലായിയും, ജയൻ തിരുമനയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഡാറ്റ സംസ്ഥാന സെക്രട്ടറി തേക്കട ശ്യാംലാൽ ആമുഖ പ്രഭാഷണം നടത്തി.കവടിയാർ സുരേഷ്,വിഭു പിരപ്പൻകോട്,പൊന്നച്ചൻ,നരിയാപുരം വേണു,വക്കം ബോബൻ, എസ്.പി.സുധാകരൻ,അമ്പുട്ടി,ബിനു പുനലൂർ,ഹരിലാൽ പാലോട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.ജില്ലാ സെക്രട്ടറി ടി.എസ്.ലാൽ സ്വാഗതം പറഞ്ഞു.