വിദ്യാർത്ഥിയെ ആക്രമിച്ചുവെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ

Wednesday 13 August 2025 12:39 AM IST

കൊടുങ്ങല്ലൂർ: സ്‌കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മേത്തല കോട്ടപ്പുറം നടുമുറി വീട്ടിൽ രമേഷ് (38), അറക്കപറമ്പിൽ ഷാജി (49) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് കോട്ടപ്പുറം ചന്തയ്ക്ക് സമീപംവച്ച് സ്‌കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 10ാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും കഴുത്തിൽ പിടിച്ച് തള്ളി താഴെയിട്ടും മറ്റും ആക്രമിച്ചുവെന്ന കുട്ടിയുടെ പരാതിയിലാണ് കേസ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, എസ്.ഐമാരായ കെ.സാലിം, ഷാബു, ജൂനിയർ എസ്.ഐ ജിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.