കുട്ടിയെ കടിച്ചു കൊന്നത് കരടി
Wednesday 13 August 2025 12:02 AM IST
ചാലക്കുടി: തമിഴ്‌നാട് വാൽപ്പാറയിൽ എട്ടുവയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണത്താലെന്ന് നിഗമനം. അസാം സ്വദേശി സറാഫത്ത് അലിയുടെ മകൻ നൂർജിൽ ഹഖിനെ പുലി കടിച്ചുകൊണ്ടു പോയി തേയില തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞദിവസം തമിഴ്‌നാട് വനപാലകരിൽ നിന്നും ലഭിച്ച വിവരം. എന്നാൽ അതിദാരുണമായി ശരീരം കടിച്ചു വികൃതമാക്കിയിരുന്നു. മുഖത്തും മാരകമായ പരിക്കുണ്ട്. കരടിയാണ് ഇത്തരത്തിൽ ആക്രമിക്കാൻ സാദ്ധ്യതയെന്നാണ് പറയുന്നത്. കുട്ടിയുടെ ആന്തരാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ലഭിക്കുന്നതോടെ സ്ഥിരീകരണമുണ്ടാകും. വാൽപ്പാറ ഗവ.ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകി.