'പരാജയപ്പെടുത്തിയത് കോൺഗ്രസ്'
Wednesday 13 August 2025 12:06 AM IST
തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ പരാജയപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെയാണെന്ന് ഡി.സി.സി മുൻ ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്. അന്ന് സിറ്റിംഗ് എം.പിയായിരുന്ന വ്യക്തിയടക്കം പരാജയത്തിന് കാരണമാണ്. കെ.മുരളീധരൻ തന്നെ പലരുടെയും പേരുകൾ ചൂണ്ടിക്കാട്ടിയിരുന്നു. കെ.പി.സി.സി അന്വേഷണ കമ്മീഷൻ കോൺഗ്രസ് നേതാക്കളുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ കൊണ്ട് രാജിവയ്പ്പിച്ചത് അല്ലാതെ മറ്റ് നടപടിയുണ്ടായില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാന ഉത്തരവാദിയായ സിറ്റിംഗ് എം.പിക്കെതിരെ നടപടിയെടുത്തില്ല. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ യതീന്ദ്രദാസിനെ ഒരുമാസം മുമ്പ് കോൺഗ്രസ് പുറത്താക്കിയിരുന്നു.