പത്മാ സുബ്രഹ്മണ്യത്തിന് പുരസ്കാരം
Wednesday 13 August 2025 12:09 AM IST
തൃശൂർ: പ്രഥമ നാട്യവേദ പുരസ്‌കാരം നർത്തകി ഡോ. പത്മാ സുബ്രഹ്മണ്യത്തിന് സമർപ്പിക്കും. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം നാട്യവേദ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ 4.30ന് ഗുരുവായൂർ ടൗൺ ഹാളിൽ ആരംഭിക്കുന്ന ത്രിദിന ഗുരുവായൂർ ഫെസ്റ്റിൽ കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി അവാർഡ് സമ്മാനിക്കും. നൃത്തോത്സവത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മോഹിനിയാട്ട നർത്തകർ ചുവടുവയ്ക്കും. നൃത്ത ശിൽപ്പശാല, സോദഹരണ പ്രഭാഷണങ്ങൾ, താള അഭിനയ ക്ലാസുകൾ, ചർച്ചകൾ, സംഗീത കച്ചേരികൾ എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ കെ.വിജയചന്ദ്രൻ, സുന്ദർ മേലയിൽ, കലാമണ്ഡലം സോണി, വിനോദ് മങ്കര എന്നിവർ പങ്കെടുത്തു.