ആനയെ സന്ദർശിച്ച് വിദ്യാർത്ഥികൾ
Wednesday 13 August 2025 12:10 AM IST
മാള: ലോക ഗജ ദിനത്തോടനുബന്ധിച്ച് ഗജവീരൻ ഉണ്ണിക്കൃഷ്ണനെ സന്ദർശിച്ച് അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിലാണ് കുട്ടികൾ വടമ മേക്കാട് മനയിലെ വല്ലഭൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഉണ്ണിക്കൃഷ്ണൻ എന്ന ആനയെ സന്ദർശിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.എസ്.സൗമ്യ ഏഷ്യൻ ആനകളുടെ സ്വഭാവഗുണങ്ങളും സവിശേഷതകളും വിശദീകരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് ഹുസൈൻ, അരുണകുമാർ എന്നിവർ കുട്ടികളുമായി ആനയെക്കുറിച്ചുള്ള അറിവുകൾ പങ്കിട്ടു. സ്‌കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സുറുമി നിസാർ, അദ്ധ്യാപകരായ അനുഷ ഔസേഫ്, നിമ്മി അശോകൻ, കെ.കെ.ലിമി എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു.
ഗജവീരൻ ഉണ്ണിക്കൃഷ്ണനോടൊപ്പം അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിലെ കുരുന്നുകൾ