പെൻഷനേഴ്‌സ് യൂണിയൻ ധർണ
Wednesday 13 August 2025 12:12 AM IST
തൃശൂർ: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ക്ഷാമാശ്വാസ കുടിശിക പൂർണമായും വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലയിലെ 22 സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ എം.എൽ.എമാരായ സി.സി.മുകുന്ദൻ, യു.ആർ.പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ലത ചന്ദ്രൻ, മേരിക്കുട്ടി ജോയി, കെ.എം.ചന്ദ്രൻ, ഷിബു വാലപ്പൻ, പി.കെ.ഷാജൻ, സുധ ദിലീപ്, പി.കെ.ഡേവീസ്, കെ.ആർ.രവി, പി.എസ്.സൈജു, സ്മിത അജയകുമാർ, വിനീത മോഹൻദാസ്, ജലീൽ ആദൂർ, വി.ശ്രീകുമാർ, ഇ.വി.ദശരഥൻ, ജാംസിം ഷദീർ, വി.എൻ.വിജയഗോപാൽ, തോമസ് എം.മാത്യു എന്നിവർ ഉദ്ഘാടനം ചെയ്തു.