അവശ നിലയിൽ കണ്ട യുവാവ് മരിച്ചു
Wednesday 13 August 2025 12:26 AM IST
ഹരിപ്പാട്: ലോഡ്ജ് മുറിയിൽ അവശ നിലയിൽ കണ്ട യുവാവ് മരിച്ചു. പത്തനംതിട്ട സീതത്തോട് പൂവണ്ണാൻ പാറ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ സർജു(36) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി മുറിയിൽ എത്തിയ സുഹൃത്താണ് അവശ നിലയിൽ സർജുവിനെ കണ്ടത് ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.