സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
Wednesday 13 August 2025 1:40 AM IST
കറുകച്ചാൽ: 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയുടെയും കറുകച്ചാൽ ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 15ന് കറുകച്ചാൽ സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ നടക്കും. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി, യൂറോളജി, ഇ.എൻ.ടി, നേത്ര വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകും.