മികവ് 2025 പുരസ്‌കാര വിതരണം

Wednesday 13 August 2025 1:41 AM IST
അദ്ധ്വാനവർഗം കൾച്ചറൽ ഫോറം മികവ് 2025 പുരസ്‌കാര വിതരണത്തിൽ പങ്കെടുത്തവർ.

തിടനാട്: സംരംഭകർ നാടിന് അഭിമാനമാണെന്ന് അദ്ധ്വാനവർഗം കൾച്ചറൽ ഫോറം മികവ് 2025 പുരസ്‌കാര വിതരണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ ജോസഫ് പൊട്ടനാനി അദ്ധ്യക്ഷത വഹിച്ചു. മികച്ച ത്രിതല പഞ്ചായത്ത് മെമ്പർമാർ, സംരംഭകർ, കുടുംബശ്രീകൾ, ഹരിതകർമ്മസേന, സഹകാരി, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി തുടങ്ങിയവർക്കാണ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, പ്രൊഫ.ലോപ്പസ് മാത്യു , അഡ്വ. തോമസ് അഴകത്ത്, ടി.മുരളീധരൻ നായർ, സി.കെ മോഹനകുമാർ, രാജമ്മ ഗോപിനാഥ്, മിനി സാവിയോ, വിജി ജോർജ്, ഷെറിൻ പെരുമാകുന്നേൽ, ലിസി തോമസ്, വി.പി രാജു, പ്രസന്നൻ ശ്രീരങ്കേശ്വരത്ത്, മധു പന്തമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.