1611 തദ്ദേശ സ്വയംഭരണ വാർഡുകൾ

Wednesday 13 August 2025 1:43 AM IST

കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം 1611 ആയി . വാർഡ്പുനർവിഭജനത്തിനു മുമ്പ് വാർഡുകളുടെ എണ്ണം 1512 എണ്ണമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ജോസ്‌നമോൾ.എസ് സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനപ്രക്രിയനടത്തിയത്.

വാർഡുകൾ ഇങ്ങനെ

ഗ്രാമപഞ്ചായത്ത് വാർഡുകൾ:1223 (നേരത്തേ 1140) ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ: 157 (നേരത്തേ146) , ജില്ലാ പഞ്ചായത്ത് വാർഡുകൾ: 23, (നേരത്തേ 22) നഗരസഭാവാർഡ്: 208 (നേരത്തേ 204)