ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ     

Wednesday 13 August 2025 1:46 AM IST
പി.എൻ രാഘവൻ

പാലാ:ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ടയേർഡ് ഡോക്ടർ അറസ്റ്റിൽ. മുരിക്കുപുഴ ഭാഗത്ത് ക്ലിനിക്ക് നടത്തുന്ന പണിക്കൻമാകുടി വീട്ടിൽ ഡോക്ടർ പി.എൻ രാഘവൻ (75) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ വെള്ളിയേപ്പിള്ളി സ്വദേശിനിയോട് അപമര്യാദയായി പെരുമാറുകയും പരിശോധനക്കിടെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന്, പാലാ എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജ്‌മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.