ബലൂചിസ്ഥാൻ ലിബറേഷൻ ആർമി യു.എസ് ഭീകരപ്പട്ടികയിൽ

Wednesday 13 August 2025 7:28 AM IST

വാഷിംഗ്ടൺ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (ബി.എൽ.എ) വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ പെടുത്തി യു.എസ്. സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. പാക് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവരുടെ ആക്രമണങ്ങൾ പതിവാണ്. ബി.എൽ.എ അഫ്ഗാനിലും ഇറാനിലും സജീവമാണ്.