ഷീയുമായി ചർച്ച നടത്തി ലൂല
Wednesday 13 August 2025 7:28 AM IST
ബ്രസീലിയ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഫോൺ സംഭാഷണം നടത്തി ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. യു.എസ് ഏർപ്പെടുത്തിയ അമിത തീരുവകളെ ചെറുക്കുന്നതിന് ചൈന ബ്രസീലിന് പിന്തുണ അറിയിച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തമാക്കണമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ബ്രിക്സ് കൂട്ടായ്മയുടെ സാദ്ധ്യതകളും ഇരുവരും ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബ്രിക്സ് നേതാക്കളുമായും ലൂല നേരത്തെ ചർച്ച നടത്തിയിരുന്നു.