രഹസ്യ വിവരത്തെത്തുടർന്ന് റെയ്‌ഡ്, എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർത്ഥികൾ പിടിയിൽ
Wednesday 13 August 2025 4:28 PM IST
കൊച്ചി: എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ. കുസാറ്റിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അതുൽ, അൽവിൻ റിബി എന്നിവരാണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണ് വിദ്യാർത്ഥികൾ കുടുങ്ങിയത്.
ഡാൻസാഫും ലഹരിവിരുദ്ധ സ്‌ക്വാഡും പുലർച്ചെ വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലെത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. വിദ്യാർത്ഥികൾക്കിടയിൽ ഇവർ ലഹരി വിൽപന നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.