പെൻഷണേഴ്സ് കൂട്ടധർണ
Thursday 14 August 2025 1:44 AM IST
വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗണിന്റേയും, വൈക്കം ബ്ലോക്ക് കമ്മിറ്റിയുടേയും നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.ശിവൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ, ടി.ആർ.സുഗതൻ, പി.വിജയകുമാർ, പി.എസ്. ജയപ്രകാശ്, പി.അജിത്കുമാർ, സി.ടി. മേരി, പി.കെ. ഓമന, കെ.പി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.