മഹിള സാഹസ്  കേരള യാത്ര

Thursday 14 August 2025 12:45 AM IST

പൂഞ്ഞാർ : വോട്ട് കൊള്ളയടിച്ച് തട്ടിയെടുത്ത കസേരയിലാണ് നരേന്ദ്ര മോദിയും സുരേഷ് ഗോപിയും ഇരിക്കുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. മഹിള സാഹസ് കേരള യാത്രയ്ക്ക് തിടനാട്, ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, പാറത്തോട്, കോരുത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ സലിം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, എക്‌സിക്യുട്ടീവ് അംഗം ടോമി കല്ലാനി എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.