സ്വാഗതസംഘം രൂപീകരിച്ചു
Thursday 14 August 2025 12:46 AM IST
കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണ യോഗം കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. ഗോകുല ജില്ല അദ്ധ്യക്ഷൻ പ്രതീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ. എൻ ഉണ്ണികൃഷ്ണൻ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് ആർ.സാനു, എം.ബി. ജയൻ, കെ.സി വിജയകുമാർ, കെ.എൻ.സജികുമാർ, വി.എസ്. മധുസൂദനൻ, ബി.അജിത് കുമാർ, പി സി.ഗിരീഷ്‌കുമാർ, എസ്.മനു, കെ.ജി.രഞ്ജിത്, ജി. രതീഷ്, എസ്. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.