കളിക്കളം നിർമ്മാണ ഉദ്ഘാടനം ഇന്ന്

Thursday 14 August 2025 12:23 AM IST

കോട്ടയം : നാലരക്കോടി രൂപ ചെലവിട്ട് വൈക്കം മണ്ഡലത്തിലെ രണ്ടു സർക്കാർ സ്‌കൂളുകളിലെ കളിക്കളങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10.30 നും, മടിയത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 11.30 നുമാണ് ഉദ്ഘാടനം. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർപേഴ്സൺ പി.ടി.സുഭാഷ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ലേഖ ശ്രീകുമാർ, വാർഡംഗങ്ങളായ രാധിക ശ്യാം, ബി. രാജശേഖരൻ നായർ, ഡി.ഇ.ഒ സിനി സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിക്കും.