പൈതൃക കേന്ദ്രങ്ങളിൽ ശുചീകരണ ക്യാമ്പയിൻ
തലശ്ശേരി:നഗരത്തിലെ പൈതൃക കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 'ക്ലീൻ ഗ്രീൻ ബ്യൂട്ടിഫുൾ തലശ്ശേരി' എന്ന ശുചീകരണഹരിത പ്രവർത്തനം 15ന് ആരംഭിക്കും. എല്ലാവരും ചേർന്ന് ശുചിത്വവും ഹരിതവും നിറഞ്ഞ തലശ്ശേരി' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് കോടതി പരിസരത്ത് ജില്ലാ ജഡ്ജി അഹമ്മദ് നിസാർ നിർവഹിക്കും. തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം ജമുണറാണി പങ്കെടുക്കും. തുടർന്ന് നഗരത്തിലെ വിവിധ പൈതൃക കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ, പാർക്കുകൾ, റോഡുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതോടൊപ്പം നഗരത്തിന്റെ സാംസ്‌കാരികചരിത്ര പൈതൃകം സംരക്ഷിച്ച് വരുംതലമുറകൾക്ക് കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.തലശ്ശേരിയിലെ സ്‌കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ, സാമൂഹികസാംസ്‌കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ക്ലീൻ ഗ്രീൻ ബ്യൂട്ടിഫുൾ തലശ്ശേരിയുടെ ഭാഗമാകും