അതിർത്തികളിലും ട്രെയിനുകളിലും പരിശോധന
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി പൊലീസ് സുരക്ഷാ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കാഞ്ഞങ്ങാട് ടൗൺ, റെയിൽവേ സ്റ്റേഷൻ പരിസരവും റെയിൽവേ സ്റ്റേഷനും പരിശോധിച്ചു.സ്വാതന്ത്ര്യ ദിനാഘോഷ തലേന്ന് വരെ പരിശോധന തുടരും. അതിർത്തി ചെക്ക് പോസ്റ്റുകൾക്കു പുറമെ ട്രെയിനുകൾ, റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തന്ത്ര പ്രധാന സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലും പ്രത്യേക പരിശോധനകളും നിരീക്ഷണവും ഏർപ്പെടുത്തും. ലോഡ്ജുകളിലും വിശദമായ പരിശോധന ഈ നടത്തുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പോലീസിന്റെ പരിശോധന ഉണ്ടാകും. ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌കോഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.