ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു

Thursday 14 August 2025 1:09 AM IST

വിഴിഞ്ഞം: ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. വിഴിഞ്ഞം കരയടിവിള ഭാഗത്തുവച്ച് ചൊവ്വാഴ്ച രാത്രി ജഗൻ എന്ന അഹിൽ രാജ്, മൂവ്മെന്റ് വിജയൻ എന്ന് വിളിക്കുന്ന വിജയൻ എന്നിവർ റോഡ് സൈഡിൽ ഇരിക്കവേ കരയടിവിള സ്വദേശിയായ ദിലീപ് ഓട്ടോറിക്ഷ ഓടിച്ചു വന്ന സമയത്ത് ഇവരുടെ മുഖത്ത് ഓട്ടോയുടെ ഹെഡ് ലൈറ്റ് അടിച്ചു എന്നുപറഞ്ഞ് തർക്കമാവുകയും ഇരുവരും ചേർന്ന് ദിലീപിന്റെ മുതുകിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ദിലീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഒളിവിലാണെന്നും വധശ്രമത്തിനുൾപ്പെടെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.