അമേരിക്കയിൽ കാറപകടം : കോട്ടയം സ്വദേശി മരിച്ചു
Thursday 14 August 2025 1:25 AM IST
കോട്ടയം: അമേരിക്കയിൽ കാറപകടത്തിൽ തോട്ടയ്ക്കാട് വട്ടോലിക്കവലയിൽ കല്ലടയിൽ വർഗീസിന്റെ (ജോർജ്കുട്ടി) മകൻ ആൽവിൻ വർഗീസ് (27) മരിച്ചു. റോക്ക്‌ലാൻഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിലായിരുന്നു അപകടം. ന്യൂ ജേഴ്‌സി ഓറഞ്ച്ബർഗിലെ ക്രസ്‌ട്രോൺ ഇലക്ട്രോണിക്‌സസിൽ സിസ്റ്റം മാനേജറായി ജോലി ചെയ്യുകയായിരുന്നു. മാതാവ് : എലിസബത്ത്. സഹോദരങ്ങൾ: ജോവിൻ, മെറിൻ ജോബിൻ. സംസ്‌കാരം നാളെ രാവിലെ 9ന് വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ മലബാർ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.