SignIn
OBIT
Wed 21 April 2021 KOTTAYAM
മേരിക്കുട്ടി ജോസഫ്
ചങ്ങനാശേരി : വെഞ്ചേമ്പ് പുതുകാട്ടിൽ പി.കെ.ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്‌കാരം പിന്നീട്. അഞ്ചൽ മീൻകുളം ആനിതോട്ടിത്തിൽ കുടുംബാംഗം. മക്കൾ : ആൻസി സജീവ് (അദ്ധ്യാപിക, ചങ്ങനാശേരി എസ്.ബി ഹയർസെക്കൻഡറി സ്‌കൂൾ), മിൻസി ജേക്കബ് (ലണ്ടൻ). മരുമക്കൾ : സജീവ് ജോസഫ് പുത്തൻപറമ്പിൽ, എടത്വ (റിട്ട: പ്രൊഫ: സെന്റ്.അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് ആന്റണി ചക്കാലകളം, ചമ്പകുളം (ലണ്ടൻ).
April 21, 2021
അന്നമ്മ തോമസ്
തോട്ടയ്ക്കാട്: മാരൂരായ മാത്തൂർ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ അന്നമ്മ തോമസ് (98) നിര്യാതയായി. കുറുമ്പനാടം ഓവേലിൽ കുടുംബാംഗമാണ്. മക്കൾ: എം.ടി. ജോർജ് (പൂനൈ), ജോയി തോമസ്, എം.ടി. ഫിലിപ്പ് (വഡോദര), ലില്ലിക്കുട്ടി. മരുമക്കൾ: മേഴ്‌സി (മുണ്ടക്കയം)​, ഗ്രേസമ്മ (എടത്വാ), ആനിമ്മ (എടത്വാ)​, ജോസ് തോമസ് (തോട്ടയ്ക്കാട്)​. സംസ്‌കാരം ഇന്ന് 10ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
April 21, 2021
പീ. രാജേന്ദ്രൻ
പൂവറ്റൂർ കിഴക്ക്: ചരിപ്പുറത്ത് വീട്ടിൽ പി. രാജേന്ദ്രൻ നിര്യാതനായി. ഭാര്യ: ഗീതാ രാജേന്ദ്രൻ. മക്കൾ: രാഹുൽ രാജേന്ദ്രൻ, പ്രിയങ്ക രാജേന്ദ്രൻ. മരുമകൻ: സന്ദീഷ്. സംസ്കാരം നടത്തി. സഞ്ചയനം 26ന് രാവിലെ 6.30ന്.
April 21, 2021
അജിത ബൈജു
പേരൂർ: പ്ലാമൂട്ടിൽ പി.എസ്. ബൈജുവിന്റെ ഭാര്യ അജിത ബൈജു (50) നിര്യാതയായി. ചിറയിൽ കുടുംബാംഗമാണ്. മക്കൾ: അർജുൻ, അഹല്യ. സംസ്‌കാരം ഇന്ന് 10ന് ഏറ്റുമാനൂർ നഗരസഭ പൊതുശ്മശാനത്തിൽ.
April 21, 2021
ഇന്ദിരാമ്മ
തോട്ടയ്ക്കാട്: കുഴിപുരയിടത്തിൽ (കോവൂർ) നാണുവിന്റെ ഭാര്യ ഇന്ദിരാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, കവിത, ശ്രീലത. മരുമക്കൾ: പരേതനായ സന്തോഷ് (തിരുവല്ല), സുരേഷ് (ഫോർട്ട് കൊച്ചി), അജയ് (പാലാ).
April 20, 2021
ഭവാനിയമ്മ
കാണക്കാരി: കക്കാട്ടുപറമ്പിൽ ശങ്കരൻനായരുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. പരേത മണകുന്നം വലിയവീട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: കെ.എസ് വേണുഗോപാൽ (ഗവ.കോൺട്രാക്ടർ), വത്സലകുമാരി, ടി.എസ് ജയപ്രകാശ് (ഗവ.കോൺട്രാക്ടർ). മരുമക്കൾ: ഉഷാകുമാരി,ടി.ആർ രാജശേഖരൻ,ബിന്ദു.
April 20, 2021
ഫാ ഗ്രിഗറി കുറ്റിക്കൽ
പുറക്കാട്: ഭാഗൽപുർ രൂപത അംഗമായ ഫാ. ഗ്രിഗറി കുറ്റിക്കൽ (83) നിര്യാതനായി. 62 വർഷം ഭാഗൽപുർ രൂപതയിൽ 22 പള്ളികളിൽ വികാരിയായയും, 10 വർഷം വികാരി ജനറാലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുറക്കാട് മാർ സ്ലീവ് ഇടവക കുറ്റിക്കൽ പരേതരായ പി.സി തോമസിന്റെയും എലിയാമ്മയുടെയും മകനാണ്. സംസ്കാരം നടത്തി.
April 19, 2021
കമലാസനൻ
പാമ്പാടി: പൂതകുഴി ചൂരക്കുറ്റിയിൽ മാമൂട് കമലാസനൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂതകുഴിയിലുള്ള മകൻ സജിയുടെ വസതിയിൽ. ഭാര്യ: ഓമന അടൂർ തേക്കുംകാട്ടിൽ കുടുംബാംഗം. മറ്റുമക്കൾ: ബിജു (സൗദി), സിന്ധു (പാറക്കുളം). മരുമക്കൾ : ജ്യോതി (മാന്തുരുത്തി), വിജി (കൈതേപാലം), പ്രസാദ്.
April 19, 2021
അന്നമ്മ
പൊടിപ്പാറ: ഇല്ലംപള്ളി പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് പൊടിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. മിത്രക്കേരി മോളിപുടവില്‍ കണിച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ലൂസമ്മ, ജോസുകുട്ടി. മരുമക്കള്‍: ചാക്കോച്ചന്‍ , ത്രേസ്യാമ്മ
April 19, 2021
ബേബി
എരുമേലി: കനകപ്പലം പീടികപ്പറമ്പിൽ പരേതനായ പി.ഒ ശാമുവേലിന്റെ ഭാര്യ ബേബി (86) നിര്യാതയായി. മക്കൾ : സത്യു, ചാർളി, ബോബി. മരുമകൾ: മണി സത്യു. സംസ്‌കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കരിങ്കല്ലുമൂഴി സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
April 19, 2021
ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചു
മുണ്ടക്കയം: കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കാഞ്ഞിരപ്പള്ളി പഴയിടം മാളിയേക്കൽ തോമസ് (40) മരിച്ചു. ഇന്നലെ വൈകിട്ട് 31 ാം മൈൽ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. കുമളിയിലെ ഭാര്യവീട്ടിൽ പോയി മടങ്ങും വഴി തോമസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഭാര്യ: ക്ഷേമ. മക്കൾ : നിവിഥ്, ആദം
April 18, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.