വിവാഹം, ഡിവോഴ്സ്, അതിനു തൊട്ടു പിന്നാലെയെത്തിയ കാൻസർ എല്ലാത്തിനെയും അതിജീവിച്ചെന്ന് നടി ജുവൽ മേരി.
2023ൽആണ് ജുവലിന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്.. ജീവിതം കടന്നുപോയ പരീക്ഷണഘട്ടങ്ങളെ കുറിച്ച് ജുവൽ മേരി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
ഞാൻ ഫൈറ്റ് ചെയ്തു ഡിവോഴ്സ് വാങ്ങിയ ഒരാളാണ്. ഡിവോഴ്സ് കിട്ടാൻ വേണ്ടി തന്നെ ഒരു 3 വർഷം അലഞ്ഞു തിരിഞ്ഞു. അവസാനം രക്ഷപ്പെട്ടു. ഡിവോഴ്സ് കിട്ടി." അന്ന് എന്റെ കൈയിൽ സ്റ്റാർ സിംഗർ ഒക്കെ ചെയ്ത കുറച്ച് പൈസ ഉണ്ടായിരുന്നു. ഞാൻ ലൈഫ് ഒന്ന് അടിച്ചു പൊളിച്ചാലോ എന്ന് വിചാരിച്ചു യൂറോപ്പിൽ പോയി, അവിടെ സുഹൃത്തുക്കളെ കണ്ടു, എന്റെ ബർത്ത്ഡേ ആഘോഷിച്ചു, പല രാജ്യങ്ങളിലും പോയി. പൈസ ഒക്കെ ഇങ്ങനെ പൊടിഞ്ഞു കൊണ്ടിരിക്കുവാണ്.
ഇതെല്ലാം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോൾ, എനിക്ക് തൈറോയിഡിന്റെ അസുഖം ഉണ്ട്. ആകെ ഒരു പ്രോബ്ലം എന്നത് ചുമയ്ക്കുമ്പോൾ കഫം വരും, പിന്നെ കരകരപ്പ്. ഞാനോർത്തു ഞാൻ ഇങ്ങനെ അലറി നടന്ന് പരിപാടി ഒക്കെ ചെയ്യുന്നത് അല്ലേ അതിന്റെ ആകും. വല്യ കാര്യമാക്കാൻ പോവാറില്ല. അങ്ങനെ ഒരു പതിവ് ചെക്കപ്പിനു പോയപ്പോൾ ഒന്ന് സ്കാൻ ചെയ്തു നോക്കിയേക്കാം എന്ന് ഡോക്ടർ പറഞ്ഞു. അവർ എന്തോ സംസാരിക്കുന്നതുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ കിളി ചെറുതായി പോകാൻ തുടങ്ങി. ഞാൻ ബിഎസ് സി നഴ്സിംഗ് പഠിച്ചിട്ടുണ്ട്. ഏതാണ്ട് ചെറുതായി എനിക്കു മനസിലായി. എന്നോട് പുറത്ത് ഇരിക്കാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു വന്നു ബയോപ്സി ചെയ്യണം എന്ന് പറഞ്ഞു. പണി പാളി തുടങ്ങിയെന്ന് മനസിലായി.
സർജറിക്ക് പോകും മുൻപ് അനസ്തേഷ്യ മുറിയിൽ ഇരിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നില്ല, മൊത്തം മരവിച്ച അവസ്ഥയാണ്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. "നീ മരിച്ചിട്ടില്ല. നീ ഇന്നും ജീവിച്ചിരിക്കുന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി, അത് വരെ ജീവിക്കണം. പിന്നെ വാശി ആയിരുന്നു. ഞാനിതിനോട് പൊരുതും എന്നുറച്ചു."
"സർജറിയ്ക്ക് ശേഷം ശബ്ദം മുഴുവൻ പോയി. ഇടത്തെ കൈ ദുർബലമായി, ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു,"എല്ല ാത്തിനെയും അതിജീവിച്ച് പുറത്തുവന്നു ഇപ്പോൾ. ജുവലിന്റെ വാക്കുകൾ.