കെ.എസ്.ഇ.ബിക്ക് മുന്നിൽ ധർണ

Thursday 14 August 2025 1:41 AM IST

ആലപ്പുഴ : ആയിരം രൂപയിൽ കൂടുതൽ വൈദ്യുതി ബില്ല് ഓഫീസിൽ സ്വീകരിക്കത്തില്ലെന്നും അക്ഷയകേന്ദ്രം മുഖാന്തിരം ഓൺലൈനിൽ അടക്കണമെന്നുമുള്ള നിബന്ധനക്കെതിരെ ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ പി സി സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ സുരേഷ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ചിറപ്പുറത്തു മുരളി മുഖ്യ പ്രഭാഷണം നടത്തി. ഹാഷിം സേട്ട്,ദിവാകരൻ,, സലിം, നസിർ, അനി, നിസാമോൾ സുബൈദഷാജഹാൻ, സുബൈദ എന്നിവർ പ്രസംഗിച്ചു.