മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Thursday 14 August 2025 1:45 AM IST

ആലപ്പുഴ : ജില്ലാ പഞ്ചായത്ത് 2025​-26 വർഷത്തെ പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരാമണൽ ബോട്ട് ജെട്ടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. 10000 കരിമീൻ കുഞ്ഞുങ്ങളെയും 10000 പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാനവാസ്, മുഹമ്മ ഗ്രാമപഞ്ചായത്തംഗം സി.ഡി.വിശ്വനാഥൻ, വിഷ്ണു, ബാഹുലയൻ, അരുൺപ്രശാന്ത്, എസ് ബാബു, എസ്.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.