ആർ.സി.എൽ.യു കൺവെൻഷൻ
Thursday 14 August 2025 1:46 AM IST
അമ്പലപ്പുഴ: റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ .മഹേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി .സി .ബെന്നി, വൈസ് പ്രസിഡന്റ് ജി .ഷിബു, സംസ്ഥാന ട്രഷറർ എം .എം .ജോണി, ജില്ലാ ജോയിന്റ്സെക്രട്ടറി പി. ജെ. ജയ്മോൻ, ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി എസ് .ശ്യാംലാൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം പി .രമേശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ. മഹേന്ദ്രൻ (പ്രസിഡന്റ്), വി .ആർ. മാവോ, പി. രമേശൻ (വൈസ് പ്രസിഡന്റുമാർ), വി .സി .ബെന്നി (സെക്രട്ടറി), എം. ടി. ഉണ്ണികൃഷ്ണൻ, പി .ജെ .ജയ്മോൻ (ജോയിന്റ് സെക്രട്ടറിമാർ), ജി .ഷിബു (ട്രഷറർ) .