കോഴ്സുകളുടെ ഉദ്ഘാടനം
Thursday 14 August 2025 1:48 AM IST
അമ്പലപ്പുഴ: പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജിൽ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും നവാഗതരായ വിദ്യാർത്ഥികൾക്ക് വരവേൽപ്പും നൽകി. എം.സി.എ, ബി .ടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസ് എന്നീ പുതിയ കോഴ്സുകളാണ് തുടങ്ങിയത്. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് മേധാവി ഡോ.എൻ.സുരേഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എ. സുരേഷ്, പ്രൊഫ. അനിത് കൃഷ്ണൻ, എം.ഷംനാദ്, ഡോ. വി. സുനിൽ രാജ് എന്നിവർ സംസാരിച്ചു. പ്രൊഫ. കെ. ജി .ജയമോഹൻ സ്വാഗതം പറഞ്ഞു.