വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കാൻ പരിശീലനം

Thursday 14 August 2025 12:00 AM IST

അന്നമനട: വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്കും അതിനുമുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 'പഠനം എളുപ്പമാക്കാം, ഉന്നത വിജയം കരസ്ഥമാക്കാം, മികച്ച കരിയർ തെരഞ്ഞെടുക്കാം' എന്നീ വിഷയങ്ങളിലുളള സൗജന്യ ഓറിയന്റേഷൻ ട്രെയിനിംഗ് 15ന് ഉച്ചയ്ക്ക് രണ്ടുമുതൽ ഏഴുവരെ നടക്കും.

ജെ.സി.ഐ ഇന്റർനാഷണൽ ട്രെയിനർ വി. വേണുഗോപാൽ ക്ലാസുകൾ നയിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും അനുമോദനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മുൻ എം.എൽ.എ. ടി.യു. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.

ബാങ്കിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും നബാർഡ് സഹായത്തോടെ ഇക്കോ ഷോപ്പ്, കാർഷിക സംഭരണശാല, നഴ്‌സറി വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങും നടക്കും. ബാങ്ക് പ്രസിഡന്റ് എം.ബി. പ്രസാദ്, സെക്രട്ടറി ഇ.ഡി. സാബു എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9400844400.