ആർ.എം.വി ജമാലുദ്ദീൻ

Thursday 14 August 2025 12:00 AM IST

വാടാനപ്പിള്ളി : തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപം കൊട്ടിലിങ്ങൽ ഹാജി അഹമ്മദ് മുസ്ലിയാർ-പരേതയായ കന്നത്ത് പടിക്കൽ നബീസ ഹജ്ജുമ്മ ദമ്പതികളുടെ മകൻ ആർ.എം.വി ജമാലുദ്ദീൻ (75) നിര്യാതനായി. ഖബറടക്കം നടത്തി. നാലര പതിറ്റാണ്ട് യു.എ.ഇ ഗവൺമെന്റിൽ അലൈൻ മുനിസിപ്പാലിറ്റിയിൽ സിവിൽ എൻജിനിയറായിരുന്നു. അലൈനിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സോഷ്യൽ സെന്റർ സ്ഥാപക അംഗം, ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു.എ.ഇ നാഷണൽ പ്രസിഡന്റ്, അലൈൻ മേഖലാ എം.ഇ.എസ് പ്രസിഡന്റ്, യൂണിക് ഗ്രൂപ്പ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും റീ ഇൻഫോഴ്‌സ്ഡ് കോൺഗ്രിട്ടിൽ ഡോക്ടറേറ്റ് നേടി. മക്കൾ: ഹാഷർ ജമാൽ (സോഫ്ട്‌വെയർ എൻജിനിയർ), റാഷിദ് (പോർട്ട്, ദുബായ്), ഹനീഷ് ജമാൽ (ഫിനാൻഷ്യൽ കൺട്രോളർ, ഇൻഫോപാർക്ക്്, കൊച്ചി), ഹാദിക്ക് ജമാൽ (എൻജിനിയർ, എറണാകുളം), നബീസ ഭാനു(ഫർമസിസ്റ്റ്). മരുമക്കൾ : മിനു മൂസ (ബയോടെക് എൻജിനിയർ, ദുബായ്), ഡോ. ഹർഷിത ആലുവ (ജുഹു സൈക്കോളജിസ്റ്റ്, ബംഗളൂരു).