വിവാദം തെരുവിൽ

Wednesday 13 August 2025 11:43 PM IST

  • പ്രതിഷേധ മാർച്ചുകളുമായി സി.പി.എമ്മും ബി.ജെ.പിയും

തൃശൂർ: വോട്ടർ പട്ടികവിവാദം തെരുവിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ചും ഇതിനെതിരെ ബി.ജെ.പി നടത്തിയ മാർച്ചും സൃഷ്ടിച്ച ഭീകരാന്തീക്ഷമാണ് തെരുവുയുദ്ധ പ്രതീതിയുണ്ടാക്കിയത്. സി.പി.എമ്മും പൊലീസും മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.

അതേസമയം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് സി.പി.എമ്മും നഗരത്തിൽ മാർച്ച് നടത്തി. വോട്ടർപട്ടിക വിവാദവും മറ്റും പ്രാദേശിക തലങ്ങളിലും പ്രതിഷേധ അലയൊലി സൃഷ്ടിക്കുന്നുണ്ട്. ക്രമസമാധനം തകരുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴും മൂന്നു മുന്നണികളും ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്ത് തന്നെയുണ്ട്.

ജസ്റ്റിൻ ജേക്കബ്ബിന്റെ തലയ്ക്ക് ലാത്തിയടി കഴിഞ്ഞദിവസം രാത്രി സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്ന ദൃശ്യം പുറത്ത്. ജസ്റ്റിൻ എതിർവശത്ത് തിരിഞ്ഞു നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ലാത്തിയടിയേറ്റത്. അടിയിൽ ലാത്തി ഒടിയുന്നുണ്ട്. പരിക്കേറ്റ ജസ്റ്റിൻ ആശുപത്രിയിൽ ചികിത്സ തേടി.

70 പേർക്കെതിരെ കേസ് കഴിഞ്ഞ ദിവസം സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലായി 70 പേർക്കെതിരെ കേസെടുത്തു. 40 ബി.ജെ.പി പ്രവർത്തകർക്കെതിരെയും 30 സി.പി.എം പ്രവർത്തകർക്കെതിരെയുമാണ് കേസ്. ഇതിനിടെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കി രക്ഷപ്പെടുത്തിയ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ക​ള​ക്ട​ർ​ക്ക് ​പ​രാ​തി തൃ​ശൂ​ർ​:​ ​സ്ഥി​ര​ ​താ​മ​സ​മി​ല്ലാ​ത്ത​ ​വോ​ട്ട​ർ​മാ​രെ​ ​ചേ​ർ​ത്തെ​ന്ന് ​പ്രാ​ഥ​മി​ക​മാ​യി​ ​ത​ന്നെ​ ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​ബൂ​ത്ത് ​ന​മ്പ​ർ​ 36,​ 37,​ 42,​ 54​ ​ബൂ​ത്തു​ക​ളി​ലെ​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രെ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​എ.​ ​പ്ര​സാ​ദ് ​ക​ള​ക്ട​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​വോ​ട്ട​ർ​മാ​രെ​ ​പ​ട്ടി​ക​യി​ൽ​ ​ചേ​ർ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​രി​പൂ​ർ​ണ​മാ​യി​ ​ലം​ഘി​ച്ചാ​ണ് ​പ്ര​സ്തു​ത​ ​വോ​ട്ട​ർ​മാ​രെ​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​ചേ​ർ​ത്ത​തെ​ന്ന് ​പ്ര​സാ​ദ് ​ആ​രോ​പി​ച്ചു.

ഫ്രീ​ഡം​ ​നൈ​റ്റ് മാ​ർ​ച്ച് ​ഇ​ന്ന് തൃ​ശൂ​ർ​:​ ​സ്വ​ത​ന്ത്ര​വും​ ​നീ​തി​പൂ​ർ​വ​വു​മാ​യ​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​യെ​ ​അ​ട്ടി​മ​റി​ച്ച് ​ബി.​ജെ.​പി​യും​ ​അ​വ​രു​ടെ​ ​സ​ർ​ക്കാ​രും​ ​ന​ട​ത്തു​ന്ന​ ​വോ​ട്ട് ​കൊ​ള്ള​യ്‌​ക്കെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ന​ട​ത്തു​ന്ന​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​കെ.​പി.​സി.​സി​ ​ആ​ഹ്വാ​ന​ ​പ്ര​കാ​രം​ ​ഡി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ 7​ന് ​ഫ്രീ​ഡം​ ​ലൈ​റ്റ് ​നൈ​റ്റ് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്.​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.

ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​മ​ർ​ദ്ദി​ച്ച​ ​പൊ​ലീ​സി​നെ​തി​രെ​യും​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ഓ​ഫീ​സി​ലേ​ക്ക് ​ക​രി​ ​ഓ​യി​ൽ​ ​ഒ​ഴി​ച്ച​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന് ​അ​റി​യാം. പൊ​ലീ​സു​കാ​ര​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​മ​റു​പ​ടി​ ​കൊ​ടു​ക്കും.​ ​ - കെ. ​സു​രേ​ന്ദ്ര​ൻ​, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ്

ഒ​രു​ ​പാ​ർ​ട്ടി​യു​ടെ​ ​ജി​ല്ലാ​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​മ​റ്റൊ​രു​ ​പാ​ർ​ട്ടി​ ​ന​ട​ത്തു​ന്ന​ ​മാ​ർ​ച്ച് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​ഇ​ത് ​ജ​നാ​ധി​പ​ത്യ​ ​രീ​തി​യി​ലു​ള്ള​ ​പ്ര​തി​ഷേ​ധ​മ​ല്ല. -​ ​കെ.​വി.​ ​അ​ബ്ദു​ൾ ഖാ​ദ​ർ,​ ​സി.​പി.​എം ജി​ല്ലാ​ ​സെ​ക്ര​ട്ട​റി

വോ​ട്ട​ർ​ ​പ​ട്ടി​ക​ ​വി​വാ​ദ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു​ ​ക​ണ്ട​ത് ​കെ.​ ​സു​രേ​ന്ദ്ര​നാ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ ​പാ​ർ​ട്ടി​യോ​ട​ല്ല​ ​അ​വ​രു​ടെ​ ​ജ​ന​പ്ര​തി​നി​ധി​യോ​ടാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​സം​ഭ​വ​ങ്ങ​ൾ​ ​ന​ട​ന്നി​ട്ടും​ ​ഒ​ര​ക്ഷ​രം​ ​ഉ​രി​യാ​ടാ​തെ​ ​പോ​യ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ധാ​ർ​ഷ്ട്യ​മാ​ണ്. -​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്, ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

ഛ​ത്തീ​സ്ഗ​ഡി​ൽ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​അ​ക്ര​മം​ ​ന​ട​ന്ന​പ്പോ​ൾ​ ​സു​രേ​ഷ് ​ഗോ​പി​ ​ഇ​ട​പെ​ട്ടി​രു​ന്നു. ​എന്നാൽ അ​ത് ​വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടി​ല്ല. ക​ന്യാ​സ്ത്രീ​ക​ൾ​ ​ത​ന്നെ​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​വി​ളി​ച്ച് ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​മി​ത്ഷാ​യെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​ക​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​ബോ​ധി​പ്പി​ച്ച​ത് ​സു​രേ​ഷ് ​ഗോ​പി​യാ​ണ്.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ളി​ച്ച് ​ഇ​ക്കാ​ര്യം​ ​കൊ​ട്ടി​ഘോ​ഷി​ക്കാ​ത്ത​തി​നാ​ലാ​ണ് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ത്. - ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​, ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തു​ക​യും​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ച്ച് ​പി​രി​ഞ്ഞു​പോ​കാ​ൻ​ ​ബി.​ജെ.​പി​യു​ടെ​ ​വ​നി​താ​ ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​സം​ഘ​ടി​ച്ചെ​ത്തി​യ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​ത്. -​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്ബ്,​ ​ബി.​ജെ.​പി​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്

കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​തൃ​ശൂ​രി​ൽ​ ​വോ​ട്ട് ​ചേ​ർ​ക്കാ​ൻ​ ​ന​ൽ​കി​യ​ത് ​വ്യാ​ജ​ ​സ​ത്യ​പ്ര​സ്താ​വ​ന​യാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​സു​ഭാ​ഷ് ​ഗോ​പി​ക്കും​ ​ഭാ​ര്യ​ക്കും​ ​ഇ​ര​ട്ട​വോ​ട്ട് ​മാ​ത്ര​മ​ല്ല​ ​ര​ണ്ട് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ളു​മു​ണ്ട്. -​ ​അ​നി​ൽ​ ​അ​ക്ക​ര,​ ​മു​ൻ​ ​എം.​എ​ൽ.എ

വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്കു​ന്ന സ്വ​കാ​ര്യ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ക​മ്പ​നി​യെ​ ​സ്വാ​ധീ​നി​ച്ചാ​ണ് ​ബി.​ജെ.​പി​ ​കേ​ന്ദ്ര​നേ​തൃ​ത്വം​ ​തൃ​ശൂ​രിലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ 30,000​ ​ത്തി​ലേ​റെ​ ​വ്യാ​ജ​ ​വോ​ട്ടു​ക​ൾ​ ​തി​രു​കി​ക്ക​യ​റ്റി​യ​ത്.​ ​ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം​ ​വേ​ണം. -​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ,​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗം

വ​രാ​ൻ​ ​പോ​കു​ന്ന​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രി​ച്ച​ടി​ ​ഉ​ണ്ടാ​കു​മെ​ന്ന് ​മു​ൻ​കൂ​ട്ടി​ ​ക​ണ്ടാ​ണ് ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​ത് ​ഒ​ാരോ​ ​ദി​വ​സം​ ​ചെ​ല്ലു​ംതോ​റും​ ​അ​വ​ർ​ക്ക് ​ത​ന്നെ​ ​തി​രി​ച്ച​ടി​യാ​കും. -​ ​എ.​ ​നാ​ഗേ​ഷ്,​ ​ബി.​ജെ.​പി​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ്