സംസ്ഥാന കർഷക അവാർഡ് തൃശൂരിന് അഞ്ച് പുരസ്‌കാരങ്ങൾ

Thursday 14 August 2025 12:00 AM IST

തൃശൂർ: ജില്ലയ്ക്ക് അഞ്ച് സംസ്ഥാന കർഷക അവാർഡുകൾ. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന ആദിവാസി ഊരിലെ മികച്ച ജൈവകൃഷിക്കുള്ള രണ്ടാം സ്ഥാനം അതിരപ്പിള്ളി അടിച്ചിതൊട്ടി ഉന്നതിക്കാണ്. വെള്ളാങ്ങല്ലൂരിലെ എൻ.എസ്. മിഥുൻ ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന കർഷകജ്യോതി അവാർഡ് നേടി. കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ പുരസ്‌കാരം കാർഷിക സർവകലാശാല കൊക്കോ ഗവേഷണകേന്ദ്രം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ജെ.എസ്. മിനിമോൾക്കാണ്. വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. സ്മിത മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടി. 17ന് തൃശൂരിൽ നടക്കുന്ന കർഷകദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ ഉൾപ്പെടെ 46 കർഷക അവാർഡുകൾ വിതരണം ചെയ്യും.