ഡോ. കെ.വി. രാമൻകുട്ടി വാരിയർക്ക് ആദരം

Wednesday 13 August 2025 11:46 PM IST

തൃശൂർ: ആയുർവേദ ചികിത്സകനും പണ്ഡിതനുമായ ഡോ. കെ.വി രാമൻ കുട്ടി വാരിയർക്ക് ആദരം. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യരത്‌നം ഔഷധ ശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ ഡോ. കെ.ആർ. ഹേമ മാലിനി പൊന്നാട അണിയിച്ച് ഗുരുവന്ദനം നടത്തി. ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ആര്യ മൂസ്സ് അദ്ധ്യക്ഷനായി. ഡോ. ജോസ് പൈക്കട, ഡോ. ഷഹാന ജലീൽ, ഡോ. പി. ഉഷ എന്നിവർ സംസാരിച്ചു. ഡോ. കെ.വി. രാമൻകുട്ടി വാരിയർ ക്ലാസെടുത്തു.