സഞ്ചരിക്കുന്ന സർജറി യൂണിറ്റ്

Thursday 14 August 2025 12:00 AM IST

തൃശൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങി. പി. ബാലചന്ദ്രൻ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കന്നുകാലികൾ, അരുമ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾക്കായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴിയാണ് സർജറി യൂണിറ്റ് പ്രവർത്തിക്കുന്നത്. വടക്കാഞ്ചേരി, മാന്ദാമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ആറ് ആശുപത്രികളെ പദ്ധതിയുടെ ആങ്കറിംഗ് ആശുപത്രികളായി തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.ബി. ജിതേന്ദ്രകുമാർ, എന്നിവർ സംസാരിച്ചു.