'കോളിലെ പ്രശ്‌നങ്ങൾ പരിഹരിക്കും'
Thursday 14 August 2025 12:52 AM IST
തൃശൂർ: കോൾ മേഖലയിലെ നെൽക്കർഷരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിതല ചർച്ച നടത്തി. കോൾ കർഷക സംഘം പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ്, കെ.കെ. രാജേന്ദ്ര ബാബു, പി.ആർ. വർഗീസ് മാസ്റ്റർ, ഗോപിനാഥൻ കൊളങ്ങാട്ട്, എൻ.എസ്. അയൂബ്, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ , ജി.ആർ. അനിൽ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. കർഷകരുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഹരിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.