സുവനീർ പ്രകാശനം.

Thursday 14 August 2025 1:52 AM IST

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ സുവർണ ജൂബിലി സുവനീർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.അജിത് കുമാറിന് കൈമാറിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എസ്. ഹരീഷ്, പ്രസിഡന്റ് ശരത് കുമാർ .വി.എസ്, ട്രഷറർ ബിനു .വി, കോ ഓർഡിനേറ്റിംഗ് സെക്രട്ടറി ജി.ആർ. പ്രമോദ്,സുവനീർ കമ്മിറ്റി ചെയർമാൻ സിദ്ധകുമാർ,കൺവീനർ രാഗേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.