ചെമ്പകശ്ശേരി റസിഡന്റസ്.

Thursday 14 August 2025 1:53 AM IST

തിരുവനന്തപുരം:ചെമ്പകശ്ശേരി റസിഡന്റസ് അസോസിയേഷൻ വാർഷികം പ്ലാനിംഗ് ബോർഡ് അംഗം കെ.രവിരാമൻ ഉദ്ഘാടനം ചെയ്‌തു. ഭാരവാഹികളായി കെ.കേശവദാസ് (പ്രസിഡന്റ്),കെ.എസ് ശിവകുമാർ(വൈസ് പ്രസിഡന്റ്),ജി.രാജഗോപാൽ (സെക്രട്ടറി), കെ.എ കൃഷ്ണാനന്ദകുമാർ (ജോ.സെക്രട്ടറി),സി.പി.ഹരീന്ദ്രനാഥപിള്ള (ഖജാൻജി) എന്നിവർ ചുമതലയേറ്റു. വേനൽത്തുമ്പികൾ ക്യാമ്പിലെ വിജയികൾക്ക് മലയിൻകീഴ് ഗോപാലകൃഷ്ണൻ സമ്മാനം വിതരണം ചെയ്തു. വഞ്ചിയൂർ എസ്.ഐ രാജ് കിഷോർ, കൗൺസിലർ പി.അശോക് കുമാർ,കെ.എം.ധരേശൻ ഉണ്ണിത്താൻ,ഡോ.കെ.പി ഗോപകുമാർ,അരുൺ എസ്.നായർ,അനശ്വര ബാബു,സി.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.