ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

Thursday 14 August 2025 2:56 AM IST

തിരുവനന്തപുരം: പണി നടക്കുന്ന വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സമീം അക്തറാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

കുന്നുകുഴി തമ്പുരാൻമുക്ക് മടവിളാകം ലെയ്നിലെ ഇരുനില വീട്ടിൽ നിന്ന് കഴിഞ്ഞമാസമായിരുന്നു മോഷണം.പണി നടക്കുന്ന വീടിന്റെ പിറകുവശത്ത് താത്കാലികമായി ഇട്ടിരുന്ന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ കട്ട് ചെയ്തെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,സൂരജ്, സി.പി.ഒമാരായ ഷൈൻ,ദീപു,ഉദയൻ,അനൂപ്,സാജൻ,മനോജ്‌,അരുൺ,ഷംല,വൈശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.