ഫ്ളവറിസ്റ്റ് ആൻഡ് ഫ്രണ്ട്സ് അസോസിയേഷൻ
Friday 15 August 2025 1:00 PM IST
തിരുവനന്തപുരം: ഫ്ളവറിസ്റ്റ് ആൻഡ് ഫ്രണ്ട്സ് അസോസിയേഷൻ ഉദ്ഘാടനം കെ.മുരളീധരൻ നിർവഹിച്ചു.എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും പഠനോപകരണ വിതരണവും നടത്തി.സംഘടനാ പ്രസിഡന്റ് എസ്.രാജശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ പൂജപ്പുര വാർഡ് കൗൺസിലർ അഡ്വ.വി.വി രാജേഷ്, നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്ത്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.എസ്.എ.സുന്ദർ,ചാല ഏരിയ സെക്രട്ടറി അഡ്വ.എസ്.ജയിൽകുമാർ, സാമൂഹിക പ്രവർത്തക ജയശ്രീ ഗോപാലകൃഷ്ണൻ, രക്ഷാധികാരി നെടുങ്കാട് ഗോപൻ എന്നിവർ പങ്കെടുത്തു.