റെപ്കോ ബാങ്കിൽ വായ്പാമേള.

Friday 15 August 2025 1:01 PM IST

തിരുവനന്തപുരം:ഭാരത സർക്കാർ സ്ഥാപനമായ റെപ്കോ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ വായ്പാമേള ആരംഭിച്ചു. സെപ്തംബർ 3 വരെയാണ് വായ്പാമേള. വ്യാപാരം,വിവാഹം,വിദ്യാഭ്യാസം ,വീട് നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്ക് വീട്,വ്യാപാര സ്ഥാപനങ്ങൾ മുതലായവയുടെ ഈടിന്മേൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകും.ഈ വായ്പ മേളയിൽ പ്രൊസസിംഗ് ഫീസിൽ 50 ശതമാനം ഇളവ് നൽകും. കൂടാതെ സ്വർണപ്പണയം ഗ്രാമിന് 1200 രൂപ വരെ നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2968905, 9446464901.