ലേണേഴ്സ് സപ്പോർട്ടിംഗ് സെന്റർ.
Friday 15 August 2025 1:01 PM IST
ശ്രീകാര്യം: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ കോഴ്സുകളുടെ ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററായി തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിനെ തിരഞ്ഞെടുത്തു. പ്രായപരിധിയില്ലാതെ ആർക്കും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിൽ പ്രവേശനം നേടാം. ബി.എ.സംസ്കൃതം,ഇക്കണോമിക്സ്,ഹിസ്റ്ററി,പോളിറ്റിക്കൽ സയൻസ്,ബി.കോം,ബി.എ. നാനോ സംരംഭകത്വം, എം.എ. ഇക്കണോമിക്സ്, പോളിറ്റിക്കൽ സയൻസ്,എം.കോം. തുടങ്ങിയ കോഴ്സുകളിൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രവേശനം നേടാം.