രാഹുലിനെ തിരിച്ചടിച്ച് അനുരാഗ് താക്കൂർ: 'വയനാട്ടിൽ 93,499 ദുരൂഹ വോട്ടുകൾ"

Thursday 14 August 2025 2:01 AM IST

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട് മണ്ഡലത്തിൽ 93,499 വോട്ടുകൾ സംശയാസ്പദമാണെന്ന് ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ. വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് അനുരാഗിന്റെ തിരിച്ചടി.

രാഹുൽ ഗാന്ധി ജയിച്ച റായ് ബറേലി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജയിച്ച യു.പിയിലെ കനൗജ്, ഭാര്യ ഡിംപിൾ യാദവിന്റെ മെയിൻപുരി, തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ പശ്‌ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊലാത്തൂർ എന്നിവിടങ്ങളിലും സമാന ക്രമക്കേടുകൾ നടന്നതായി അനുരാഗ് ആരോപിച്ചു.

വയനാട്ടിൽ 20,438 പേർ ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരാണ്, 70,450 പേരുടേത് വ്യാജ വിലാസം. വണ്ടൂർ അസംബ്ളി മണ്ഡലത്തിലെ 52-ാം ബൂത്തിൽ 52 തിരിച്ചറിയൽ കാർഡുകളിൽ ഒരേ വിലാസം. കൽപ്പറ്റ അസംബ്ളി മണ്ഡലത്തിൽ ഭിന്നമതക്കാരായ വ്യക്തികൾ ഒരേ വിലാസത്തിൽ. ലില്ലിക്കുട്ടി(102), കമ്മലമ്മ(101), പാറു(101) തുടങ്ങിയ പ്രായമുള്ള ആളുകൾ പുതിയ വോട്ടർമാരായി ചേർക്കപ്പെട്ടു. 51,365 പേരെ ഒന്നിച്ച് വോട്ടർ പട്ടികയിൽ ചേർത്തു. അന്നമ്മ(99), തരശി അമ്മ(99), ഖദീജ(99) തുടങ്ങിയവരുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ട്.

ബി.ജെ.പി ഇസ്ളാമിക മൗലികവാദം ആരോപിച്ച വയനാട്ടിൽ രാഹുലിന് ക്രമക്കേടിലൂടെ അനുകൂല സാഹചര്യം ഒരുക്കപ്പെട്ടോ. രാഹുൽ രാജിവച്ചപ്പോൾ പ്രിയങ്ക ഗാന്ധിക്ക് അവിടെ ജയം സമ്മാനിച്ചതാണോ? അദ്ദേഹം ചോദിച്ചു.

രാഹുൽ ഗാന്ധി ജയിച്ച ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 2,99,000 സംശയ വോട്ടുകളുണ്ട്. മുഹമ്മദ് കൈഫ് ഖാൻ എന്നയാളുടെ പേര് 83, 151, 218 എന്നീ ബൂത്തുകളിലുണ്ട്. 71,970 വോട്ടർമാരുടേത് വ്യാജ വിലാസമാണ്. 189-ാം നമ്പർ ബൂത്തിൽ ഒരേ വിലാസത്തിൽ 47 വ്യാജ തിരിച്ചറിയൽ കാർഡുകൾ. ഹർചന്ദ്‌പൂരിലെ 86-ാം വീടിന്റെ വിലാത്തിൽ 31 തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു. 15,853 വോട്ടർമാരെ രജിസ്റ്റർ ചെയ്‌തത് രണ്ടു ബൂത്തുകൾക്ക് കീഴിലുള്ള രണ്ട് വീടുകളുടെ വിലാസത്തിൽ. മാർച്ചിൽ മാത്രം 92,747 വോട്ടർമാരെ ചേർത്തു. പലരും 80 വയസിനു മുകളിലുള്ളവർ.

 നടപടി എങ്ങനെ?

വോട്ടിംഗ് ക്രമക്കേടുകളുടെ പേരിൽ പ്രതിപക്ഷം ഇപ്പോൾ ചില നേതാക്കളുടെ രാജി ആവശ്യപ്പെടുന്നു. പ്രിയങ്കയും രാഹുലും രാജിവയ്‌ക്കുമോ? അനുരാഗ് താക്കൂർ ചോദിച്ചു. ക്രമക്കേടുകൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ പരിഷ്കാരങ്ങൾ നിറുത്താൻ പ്രതിപക്ഷം പ്രവർത്തിക്കുന്നുവെന്നും അനുരാഗ് ആരോപിച്ചു.

 'ഇ​ന്ത്യ​ൻ​ ​പൗ​ര​ത്വം​ ​ല​ഭി​ക്കും​ ​മു​മ്പ് സോ​ണി​യ​ ​വോ​ട്ട​റാ​യി​ "

​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യ​ ​ഗാ​ന്ധി​ക്ക് ​ഇ​ന്ത്യ​ൻ​ ​പൗ​ര​ത്വം​ ​ല​ഭി​ക്കും​ ​മു​ൻ​പേ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​ചേ​ർ​ത്ത​തി​ന്റെ​ ​തെ​ളി​വു​ക​ൾ​ ​പു​റ​ത്തു​ ​വി​ട്ട് ​ബി.​ജെ.​പി.​ ​ഐ​ടി​ ​സെ​ൽ​ ​മേ​ധാ​വി​ ​അ​മി​ത് ​മാ​ള​വ്യ​യാ​ണ് ​എ​ക്‌​സി​ലൂ​ടെ​ 1980​ലെ​ ​ഡ​ൽ​ഹി​ ​സ​ഫ്‌​ദ​ർ​ജം​ഗ് ​ബൂ​ത്തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വോ​ട്ട് ​ക്ര​മ​ക്കേ​ട് ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്പി​ന്നാ​ലെ​യാ​ണി​ത്. 1980​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​ ​സ​ഫ്ദ​ർ​ജം​ഗ് ​റോ​ഡി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യു​ടെ​ ​വി​ലാ​സ​ത്തി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​വോ​ട്ട​ർ​മാ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​സോ​ണി​യ​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ദി​രാ​ഗാ​ന്ധി,​ ​രാ​ജീ​വ് ​ഗാ​ന്ധി,​ ​സ​ഞ്ജ​യ് ​ഗാ​ന്ധി,​ ​മ​നേ​ക​ ​ഗാ​ന്ധി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​വോ​ട്ട​ർ​മാ​ർ.​ ​അ​ന്ന് ​സോ​ണി​യ​യ്ക്ക് ​ഇ​ന്ത്യ​ൻ​ ​പൗ​ര​ത്വ​മു​ണ്ടാ​യി​രു​ന്നി​ല്ല. 1982​-​ൽ​ ​പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ​പേ​ര് ​നീ​ക്കം​ ​ചെ​യ്‌​തെ​ങ്കി​ലും​ 1983​ ​ജ​നു​വ​രി​ ​ഒ​ന്ന് ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ൾ​ ​വീ​ണ്ടും​ ​ചേ​ർ​ത്തു.​ ​സോ​ണി​യ​യ്‌​ക്ക് ​ഇ​ന്ത്യ​ൻ​ ​പൗ​ര​ത്വം​ ​ല​ഭി​ച്ച​ത് 1983​ ​ഏ​പ്രി​ൽ​ 30​-​ന് ​മാ​ത്ര​മാ​ണ്.​ ​ര​ണ്ടു​ ​ത​വ​ണ​ ​സോ​ണി​യ​ ​നി​യ​മം​ ​ലം​ഘി​ച്ചു.​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​മാ​യു​ള്ള​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് 15​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ഇ​ന്ത്യ​ൻ​ ​പൗ​ര​ത്വ​മെ​ടു​ത്ത​ത്. വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​പേ​ര് ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​സോ​ണി​യ​ ​ഗാ​ന്ധി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലെ​ന്നും​ ​അ​ക്കാ​ല​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്വ​യം​ ​ചെ​യ്‌​ത​താ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​താ​രി​ഖ് ​അ​ൻ​വ​ർ​ ​പ്ര​തി​ക​രി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​നാ​ണ് ​ഉ​ത്ത​ര​വാ​ദി.​ ​അ​ന്ന് ​ഭ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​ർ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യോ​ ​എ​ന്ന​ ​ചോ​ദ്യം​ ​ഉ​യ​രു​ന്നി​ല്ല.തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​ഒ​രു​ ​സ്വ​ത​ന്ത്ര​ ​സ്‌​ഥാ​പ​ന​മാ​ണെ​ന്നും​ ​താ​രി​ഖ് ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.