തീരുവ വഴി കോടികളുടെ വരുമാനമുണ്ടായി: ട്രംപ്

Thursday 14 August 2025 1:07 AM IST

വാഷിംഗ്ടൺ: പല രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഉയർത്തിയതോടെ യു.എസിൽ കോടികളുടെ വരുമാനമുണ്ടായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗോൾഡ്മാൻ സാച്ച്സ് സി.ഇ.ഒ ഡേവിഡ് സോളമനെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വിമർശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാങ്ക് നടത്തുന്നതിനുപകരം ഒരു ഡി.ജെ ആകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു.

യു.എസ് സമ്പദ്‌വ്യവസ്ഥയിലും വിപണികളിലും താരിഫുകളുടെ സ്വാധീനത്തെക്കുറിച്ച് സോളമനും ഗോൾഡ്മാൻ സാച്ചും തെറ്റായ പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. എന്നാൽ താരിഫ് ഓഹരി വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ, ട്രഷറി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ കോടികളുടെ വരുമാനവും ഉണ്ടായി - ട്രംപ് പറഞ്ഞു.