റീബിൽഡ് 2025 ഉദ്ഘാടനം
Friday 15 August 2025 12:47 AM IST
ചങ്ങനാശേരി: സർഗക്ഷേത്രയും ജോർജ് പടനിലം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച റീബിൽഡ് 2025 പരിപാടി ചലച്ചിത്ര താരം കോട്ടയം രമേശ് ഉദ്ഘാടനം ചെയ്തു. സുരക്ഷിതമല്ലാത്തതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ആരും ജീവിക്കരുത് എന്ന കാഴ്ചപ്പാടാണ് പദ്ധതിയ്ക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, സർഗക്ഷേത്ര രക്ഷധികാരി ഫാ.തോമസ് കല്ലുകളം , ഡോ.ജോർജ് പടനിലം, മറിയമ്മ ജോർജ് പടനിലം, ഫാ.ജോഷി ചീരാംകുഴി, ഫാ.റെജി പ്ലാത്തോട്ടം, ജോസ് ജോസഫ് നടുവിലേഴം, എം.ടി സെബാസ്റ്റ്യൻ, ജോർജ് കണ്ടങ്കരി, ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.