ഡി.എസ്.എം ജില്ലാ കൺവെൻഷൻ
Friday 15 August 2025 1:48 AM IST
കോട്ടയം: ദളിത് സമുദായ മുന്നണി (ഡി.എസ്.എം) ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി ബിജോയ് ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ഇ.കെ വത്സല (പ്രസിഡന്റ്), കെ.എം ബാബു, കുഞ്ഞച്ചൻ കുറിച്ചി (വൈസ് പ്രസിഡന്റുമാർ), ദിലീപ് കൈപ്പുഴ (ജില്ലാ സെക്രട്ടറി), എം.ടി ജയ്‌മോൻ, സിസിലി ദേവദാസ് (ജോയിന്റ് സെക്രട്ടറിമാർ), ബേബി അരീപ്പറമ്പ് (ജില്ലാ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.