പലിശരഹിത വായ്പ പദ്ധതി

Friday 15 August 2025 1:49 AM IST

പാമ്പാടി: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അരീപ്പറമ്പ് ക്ഷീര വ്യവസായ സംഘത്തിൽ നടപ്പിലാക്കുന്ന കറവപ്പശുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ പദ്ധതിയുടെ വിതരണോദ്ഘാടനം പാമ്പാടി ബ്ലോക്ക് മാലം ഡിവിഷൻ മെമ്പർ ബിജു തോമസ് നിർവഹിച്ചു. അരീപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് വി.സി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ക്ഷീരവികസന ഓഫീസർ എം.വി കണ്ണൻ, അരീപ്പറമ്പ് ക്ഷീരസംഘം ഭരണസമതി അംഗങ്ങളായ എം.എൻ മോഹനൻ, വി.ജെ രാധാമണി, സംഘം സെക്രട്ടറി ടിജോ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് 28 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.