വലതു വശത്തെ കള്ളൻ പൂർത്തിയായി
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ പൂർത്തിയായി. സമൂഹത്തിലെ വ്യത്യസ്ത തലത്തിൽ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, ശ്യാമപ്രസാദ്,മ നോജ് കെ.യു, ലിയോണ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: വിനായക്, സംഗീതം:വിഷ്ണു ശ്യാം, കലാസംവിധാനം: പ്രശാന്ത് മാധവ്, മേക്കപ്പ്: ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ: ലിൻഡ ജീത്തു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കെറ്റിന ജീത്തു, മിഥുൻ ഏബ്രഹാം. പി.ആർ.ഒ: എ.എസ്. ദിനേശ്, വാഴൂർ ജോസ്.