സന്നിധാനം പി. ഒ ഫസ്റ്റ് ലുക്ക്

Friday 15 August 2025 3:12 AM IST

യോഗി ബാബു നായകനാകുന്ന സന്നിധാനം പി. ഒ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകൻ ചേരനും നടി മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. അമുത സാരഥി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബുവും, കന്നഡ സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വർഷ വിശ്വനാഥും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സിതാര, പ്രമോദ് ഷെട്ടി, മൂന്നാർ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കഥയും തിരക്കഥയുംഅജിനു അയ്യപ്പൻ, സംഭാഷണം അമുത സാരഥി , സംഗീതം എജിആർ . വിനോദ് ഭാരതി ഛായാഗ്രഹണംനിർവഹിക്കുന്നു. പി.കെ ആണ് എഡിറ്റർ, സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് നിർമ്മാണം. തമിഴ്, കന്നഡ, തുളു, തെലുങ്ക്, മലയാളം ഭാഷകളിൽ ഉടൻ റിലീസ് ചെയ്യും. പി.ആർ.ഒ: ശബരി