സംസ്ഥാന തല ശാസ്ത്ര -ചരിത്ര ശില്പശാല

Thursday 14 August 2025 8:47 PM IST

തളിപ്പറമ്പ്: കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ആരംഭിച്ചു. എം.വി.ഗോവന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺഗോപി , മുൻ എം.എൽ.എ പ്രകാശൻ , പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ , ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുമേശൻ , ജോയിന്റ്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ.ജയപാൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എം.ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.14 ജില്ലകളിൽ നിന്നായി 180 പേരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ഇന്നലെ ആരംഭിച്ച പരിപാടി നാളെ അവസാനിക്കും